Kasargod
പി എസ് സി പരീക്ഷ ബോവിക്കാനം ബി എ ആര് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍
കാസര്‍കോട്: കേരള ട്രഷറി സര്‍വീസില്‍, സീനിയര്‍ സൂപ്രണ്ട്/അസിസ്റ്റന്റ് ട്രഷറി ഓഫീസര്‍/സബ് ട്രഷറി ഓഫീസര്‍ (പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് മാത്രം) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനായി ജൂണ്‍ 19 ന് കാസര്‍കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടത്തേണ്ടിയിരുന്ന പരീക്ഷ 19ന് ഉച്ചയ്ക്ക് 2 മണി മുതല്‍ 3.15 വരെ ബോവിക്കാനം ബി എ ആര് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടത്തും. ഈ കേന്ദ്രത്തില്‍ മേല്പരീക്ഷയോടൊപ്പം കെ എസ് എഫ് ഇ/കെ എസ് ഇ ബി മുതലായ സ്ഥാപനങ്ങളിലെ ജൂനിയര്‍ അസിസ്റ്റന്റ്/ക്ലാര്‍ക്ക്/കാഷ്യര്‍ തസ്തികയിലേക്കും (കാറ്റഗറി നമ്പര്‍ 489/2011) കൂടി ഒരു പൊതുപരീക്ഷയായി നടത്തും. കാറ്റഗറി നമ്പര്‍ 489/2011, 370/2012 പ്രകാരമുള്ള തസ്തികകളിലേക്ക് പരിഗണിക്കപ്പെടുവാന്‍ ഉദ്യോഗാര്‍ഥികള്‍ രണ്ട് പരീക്ഷയുടേയും തിരിച്ചറിയല്‍ പത്രികകള്‍ സഹിതം ബി എ ആര് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ബോവിക്കാനം പരീക്ഷാകേന്ദ്രത്തില്‍ പരീക്ഷ എഴുതണം. മറ്റ് പരീക്ഷാ കേന്ദ്രങ്ങളില്‍ ഹാജരാവുകയാണെങ്കില്‍ കാറ്റഗറി നമ്പര്‍ 489/2011 പ്രകാരമുള്ള തസ്തികയിലേക്ക് മാത്രമേ പരിഗണിക്കുകയുള്ളൂ.