Connect with us

Kerala

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സോണിയ കേരളത്തിലെത്തി

Published

|

Last Updated

തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി യു പി എ അധ്യക്ഷ സോണിയാ ഗാന്ധി തിരുവനന്തപുരത്തെത്തി. ഡല്‍ഹിയില്‍നിന്നു സ്വകാര്യ വിമാനത്തില്‍ ഉച്ചക്ക് ശേഷം മൂന്നരയ്ക്കാണു സോണിയ എത്തിയത്. തുടര്‍ന്ന് ഹെലികോപ്റ്റര്‍ മാര്‍ഗ്ം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസിന്റെ മന്ദിരം ഉദ്ഘാടനം ചെയ്യുന്നതിനായി നെയ്യാര്‍ ഡാമിലേക്കു തിരിച്ചു.

തുടര്‍ന്ന് തലസ്ഥാനത്തെത്തിയ സോണിയ മുന്‍ മുഖ്യമന്ത്രി ആര്‍. ശങ്കറിന്റെ പ്രതിമ അനാച്ഛാദനം നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ കിരണം പദ്ധതി ഉദ്ഘാടനവും സോണിയ ഇന്ന് നിര്‍വഹിക്കും. രാജ്ഭവനില്‍ താമസിക്കുന്ന സോണിയ യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കളുമായി രാത്രി ഏഴര മുതല്‍ എട്ടു വരെ ചര്‍ച്ച നടത്തും. തുടര്‍ന്നു ഗവര്‍ണര്‍ നിഖില്‍കുമാര്‍ നല്‍കുന്ന വിരുന്നില്‍ പങ്കെടുക്കും.

സംസ്ഥാന സര്‍ക്കാറിന്റെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതി നാളെ 11.45നു സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ സോണിയ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ രണ്ടാമത്തെ ക്യാംപസിന്റെ ശിലാസ്ഥാപനം ആക്കുളത്തു ദക്ഷിണ വ്യോമ കമാന്‍ഡിനു സമീപം 12.45നു നിര്‍വഹിക്കും. തുടര്‍ന്ന് കര്‍ണാടകയിലെ മാണ്ഡ്യയില്‍ നടക്കുന്ന പൊതുയോഗത്തിനായി പ്രത്യേക വിമാനത്തില്‍ 1.45നു തിരിക്കും.

---- facebook comment plugin here -----

Latest