National
ഡല്‍ഹി കേസ്: പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടമാനഭംഗക്കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട നാല് പ്രതികളെയും ചൊവ്വാഴ്ച ഹൈക്കോടതിയില്‍ ഹാജരാക്കും.
വധശിക്ഷ ക്ക് വിചാരണക്കോടതി ഹൈക്കോടതിയുടെ അംഗീകാരം തേടിയിരുന്നു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചില്‍ ജസ്റ്റീസ് റേവ ഖേത്രാപ്പയാണ് വിചാരണക്കോടതിയുടെ അപേക്ഷ പരിഗണിക്കുന്നത്. അപേക്ഷ പരിഗണിച്ച കോടതി പ്രതികള്‍ക്കെതിരേ പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചു.
കഴിഞ്ഞ 13നാണ് പ്രത്യേക കോടതി ജഡ്ജി യോഗേഷ് ഖന്ന കേസിലെ നാല് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16നായിരുന്നു ഡല്‍ഹിയില്‍ സുഹൃത്തിനൊപ്പം സിനിമ കണ്ടു മടങ്ങിയ പെണ്‍കുട്ടിയെ ആറംഗ സംഘം മാനഭംഗപ്പെടുത്തിയത്. കേസിലെ ഒരു പ്രതി ജയിലില്‍ ജീവനൊടുക്കിയിരുന്നു.
---- facebook comment plugin here -----