Connect with us

Gulf

ദുബൈയില്‍ 72 മണിക്കൂറിനിടെ 244 അനധികൃത താമസക്കാര്‍ പിടിയില്‍

Published

|

Last Updated

ദുബൈ: എമിഗ്രേഷന്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ മുഹമ്മദ് അല്‍ മറിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം ദുബൈ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 244 അനധികൃത താമസക്കാര്‍ പിടിയിലായി.
ദുബൈ സത്‌വയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും ആളുകള്‍ പിടിയിലായത്. പിടികൂടിയവരെല്ലാം ഏഷ്യക്കാരാണെന്ന് എമിഗ്രേഷന്‍ അധികൃതര്‍ അറിയിച്ചു. വിസാ നിയമം ലംഘിച്ചവരാണ് ഇവരെല്ലാവരും. ഇവര്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചതായും ഇത്തരം പരിശോധനകള്‍ വിവിധ ഭാഗങ്ങളിലായി തുടരുമെന്നും അധികൃതര്‍ അറിയിച്ചു. അനധികൃത താമക്കാരെ പിടികൂടാനുള്ള ഓപ്പറേഷനില്‍ പങ്കാളികളായ മുഴുവന്‍ ഉദ്യോഗസ്ഥരെയും എമിഗ്രേഷന്‍ ഡയറക്ടര്‍ ജനറല്‍ പ്രത്യേകം അഭിനന്ദിച്ചു.

Latest