Malappuram
അറബി-മലയാള പ്രബന്ധ മത്സരം

മലപ്പുറം: അറബി മലയാള ഭാഷയുടെ പരിപോഷണവും മുതഅല്ലിമുകളില്‍ ഇസ്‌ലാമിക പൈതൃകത്തിന്റെ ആധികാരികതയും
ലക്ഷ്യമാക്കി “മാലപ്പാട്ടുകള്‍ : വിശ്വാസം, സംസ്‌കാരം,ആധ്യാത്മികത” എന്ന വിഷയത്തില്‍ എസ് എസ് എഫ് ജില്ലാ കമ്മിറ്റി അറബി മലയാള പ്രബന്ധ മത്സരം നടത്തുന്നു. വിദ്യയുടെ വിളക്കത്തിരിക്കാം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന മതവിദ്യാഭ്യാസ ക്യാമ്പയിന്റെ ഭാഗമായാണ് മത്സരം. അറബി, മലയാള ഭാഷയില്‍ പത്ത് പേജില്‍ കവിയാതെ തയ്യാറാക്കേണ്ട പ്രബന്ധം സെപ്തംബര്‍ രണ്ടിന് തിങ്കള്‍ 5 മണിക്കകം ജില്ലാ ഓഫീസില്‍ ലഭിക്കണം. മലപ്പുറം ജില്ലക്കാരോ ജില്ലയിലെ ദര്‍സ്, ദഅ്‌വ, ശരീഅത്ത് കോളജില്‍ പഠിക്കുന്ന മറ്റു ജില്ലക്കാരോ ആയ മുതഅല്ലിമുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. മത്സരാര്‍ത്ഥികള്‍ പ്രബന്ധത്തോടൊപ്പം സംഘടനാ മെമ്പര്‍ഷിപ്പിന്റെ കോപ്പിയും സ്ഥാപന മേലാധികാരി സാക്ഷ്യപ്പെടുത്തിയ കത്തും സമര്‍പ്പിക്കണം. ഒന്നാം സ്ഥാനക്കാര്‍ക്ക് 5001, രണ്ടാം സ്ഥാനക്കാര്‍ക്ക് 3001, മൂന്നാം സ്ഥാനക്കാര്‍ക്ക് 1001 രൂപ വിലയുള്ള ഗ്രന്ഥങ്ങള്‍ സമ്മാനമായി നല്‍കും. ഫോണ്‍: 9961009313