Malappuram
അമ്പിയാ ദര്‍സ് മഞ്ചേരി ടൗണ്‍ ഹികമിയ്യ സുന്നി മസ്ജിദില്‍ നടത്തും
മഞ്ചേരി: കോട്ടൂര്‍ ഉസ്താദിന്റെ ഇസ്മത്തുല്‍ അമ്പിയാ ദര്‍സ് മഞ്ചേരി ടൗണ്‍ ഹികമിയ്യ സുന്നി ജുമുഅ മസ്ജിദില്‍ നടത്താന്‍ ഏറനാട് താലൂക്ക് മുശാവറ തീരുമാനിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ താലൂക്ക് പ്രസിഡന്റ് കെ അലവി ദാരിമി അധ്യക്ഷത വഹിച്ചു. മുല്ലക്കോയ തങ്ങള്‍ പാണ്ടിക്കാട് ഉദ്ഘാടനം ചെയ്തു. കെ സി അബൂബക്കര്‍ മുസ്ലിയാര്, സി അബൂബക്കര്‍ മുസ്ലിയാര് മുണ്ടമ്പ്ര, എം അബ്ദുല്ലപ്പു ഫൈസി, തറയിട്ടാല്‍ ഹസ്സന് സഖാഫി, അബ്ദുര്റഹ്മാന്ഡ ദാരിമി മുണ്ടമ്പ്ര, ബീരാന് മുസ്ലിയാര് അരീക്കോട്, അബ്ദുല്‍ ബശീര്‍ സഖാഫി, കുട്ടശ്ശേരി ഹംസ മുസ്ലിയാര്, പി എം സൈതലവി ദാരിമി, സുലൈമാന്‍ മുസ്ലിയാര് വാവൂര് പ്രസംഗിച്ചു.
---- facebook comment plugin here -----