Connect with us

Wayanad

കുടുംബശ്രീയിലെ സാമ്പത്തിക ക്രമക്കേട് അന്വേഷിക്കണം: യു ഡി എഫ്

Published

|

Last Updated

കല്‍പ്പറ്റ: കേരള സംസ്ഥാന പിന്നാക്ക കോര്‍പ്പറേഷനില്‍ നിന്നും അയല്‍കൂട്ടങ്ങളുടെ പേരില്‍ വായ്പ എടുത്ത് സാമ്പത്തിക തിരിമറി ന്ടത്തിയ വൈത്തിരി സി ഡി എസ് തിരിച്ചു വിടണമെന്നും കുറ്റക്കാര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും യു ഡി എഫ് വൈത്തിരി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പഞ്ചായത്തിലെ 17 അയല്‍കൂട്ടങ്ങളുടെ പേരില്‍ 25 ലക്ഷം രൂപ പിന്നാക്ക വികസന കോര്‍പ്പറേഷനില്‍ നിന്നും ചുരുങ്ങിയ പലിശക്ക് വായ്പ എടുക്കുകയും നിയമവിരുദ്ധമായി വ്യക്തികളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയായിരുന്നു. ഈ തുക വക മാറ്റി ചെലവഴി്ചതായും അയല്‍കൂട്ടങ്ങളില്‍ നിന്നും കമ്മീഷ്ന്‍ കൈപറ്റിയതായും ഭാരവാഹികള്‍ ആരോപിച്ചു. വിവിധ സംരംഭങ്ങള്‍ക്കെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വായ്പയെടുത്തത്. തെറ്റായ നടപടികള്‍ ചോദ്യം ചെയ്തതിന് എ.ഡി.എസ് സെക്രട്ടറിയെ സ്ഥാനത്ത് നിന്നും മാറ്റുകയായിരുന്നു. ഒന്നാം വാര്‍ഡ് അമൃത അയല്‍ക്കൂട്ടത്തിന് അനുവദിച്ച രണ്ട് ലക്ഷത്തില്‍ 1,25,000 ഉം, രണ്ടാം വാര്‍ഡ് അക്ഷയ അയല്‍ക്കൂട്ടത്തിനുള്ള ഒരു ലക്ഷത്തില്‍ അരലക്ഷവും, മൂന്നാം വാര്‍ഡ് സ്‌നേഹ അയല്‍ക്കൂട്ടത്തിനുള്ള രണ്ട് ലക്ഷത്തില്‍ ഒരു ലക്ഷവും, അഞ്ചാം വാര്‍ഡ് തരംഗം അയല്‍ക്കൂട്ടത്തിന് അനുവദിച്ച രണ്ട് ലക്ഷത്തില്‍ 80,000ഉം, അതേ വാര്‍ഡിലെ പുലരി സംഘത്തിനുള്ള രണ്ട് ലക്ഷത്തില്‍ 80,000 ഉം, ഏഴാം വാര്‍ഡ് വര്‍ണ്ണം അയല്‍ക്കൂട്ടത്തിന് അനുവദിച്ച 125000 രൂപയില്‍ ഒരു ലക്ഷവും, ഒമ്പതാം വാര്‍ഡ് ചിത്ര അയല്‍ക്കൂട്ടത്തിനുള്ള ഒന്നര ലക്ഷത്തില്‍ 75,000വും, അതേ വാര്‍ഡിലെ ജ്യോതിക സംഘത്തിന് രണ്ട് ലക്ഷം അനുവദിച്ചതില്‍ ഒന്നര ലക്ഷവുമാണ് സി.ഡി.എസ് നല്‍കിയിട്ടുള്ളു.
പത്താം വാര്‍ഡിലെ ലാവണ്യ അയല്‍ക്കൂട്ടത്തിന് ഒന്നര ലക്ഷം അനുവദിച്ചതില്‍ ഒരു ലക്ഷവും, 14ാം വാര്‍ഡ് അഞ്ജലി സംഘത്തിന് ഒരു ലക്ഷം അനുവദിച്ചതില്‍ അര ലക്ഷുമാണ് നല്‍കിയത്. ബാക്കി തുകയെ കുറിച്ച് സി.ഡി.എസിനും, പഞ്ചായത്ത് ഭരണ സമിതിക്കും മറുപടിയില്ലാത്ത അവസ്ഥയാണുള്ളത്. കുടുംബശ്രീയെ രാഷ്ട്രീയവല്‍ക്കരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയും കൂട്ടി നില്‍ക്കുകയാണ്. ഈ നിലപാടിനെതിരെ ശ്കതമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
അല്‍ക്കൂട്ടങ്ങളുടെ പേരില്‍ വായ്പയെടുത്ത് സാമ്പത്തിക തിരിമറി നടത്തിയ വൈത്തിരി പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് പരിച്ചു വിടണമെന്നും, സംഭവത്തെ കുറിച്ച് വിജിലന്‍സ് അേന്വഷണം നടത്തണമെന്നുംടി നാസര്‍, പി എം ഫസല്‍ തങ്ങള്‍, എന്‍ ഒ ദേവസി, ജോസഫ് പൂതക്കുഴി, കെ.ജെ തോമസ് മാസ്റ്റര്‍ പങ്കെടുത്തു.

Latest