Gulf
ചൂട് ശക്തം: ഖത്തറില്‍ പകല്‍ ജോലിക്ക് നിയന്ത്രണം
 
		
      																					
              
              
            ദോഹ: ഖത്തറില്‍ തുറസ്സായ സ്ഥലങ്ങളില്‍ കൊടും ചൂട് സമയത്ത് ജോലി ചെയ്യുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി. ജൂണ്‍ 15 മുതല്‍ ആഗസ്ത് 31 വരെയാണ് നിയന്ത്രണമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.
പുതിയ നിയമമനുസരിച്ച് ഉച്ചക്ക് മുമ്പ് 11.30ന് എല്ലാ പുറംജോലികളും അവസാനിപ്പിക്കണം. വൈകീട്ട് മൂന്നരക്ക് ജോലികള്‍ വീണ്ടും തുടങ്ങാം. നിയമം ലംഘിച്ച് ജോലിയെടുക്കുന്നവര്‍ക്ക് കനത്ത ശിക്ഷ നല്‍കും. ഇതിനായി തൊഴിലാളികള്‍ക്ക് പരാതിപ്പെടാന്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിശക്തമായ ചൂടില്‍ നിന്നും സൂര്യഘാതത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനാണ് നിയന്ത്രണമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

