Kerala
ലോഡ്‌ഷെഡിംഗ് ജൂണ്‍ 15 വരെ നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്‌ഷെഡിംഗ് ജൂണ്‍ 15 വരെ നീട്ടി. പകല്‍ ഒരു മണിക്കൂറും രാത്രി അര മണിക്കൂറുമുള്ള വൈദ്യുതി നിയന്ത്രണമാണ് നീട്ടിയത്. സമയം നീട്ടണമെന്ന് വൈദ്യുതി ബോര്‍ഡ് റെഗുലേറ്ററി കമ്മീഷന് കത്ത് നല്‍കിയിരുന്നു. ഇത് പരിഗണിച്ചുകൊണ്ടാണ് നടപടി. ലോഡ് ഷെഡിംഗ് കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് കെ എസ് ഇ ബി കത്ത് നല്‍കിയിരുന്നത്. ജൂണ്‍ 30 വരെ നീട്ടണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.







