Kerala
യൂസുഫലിയെ കൈയേറ്റക്കാരനെന്ന് വിളിക്കുന്നത് ദൗര്‍ഭാഗ്യകരം: മുഖ്യമന്ത്രി
തിരുവനന്തപുരം: എം എ യൂസുഫലിയെ പോലെ ഒരാളെ കൈയേറ്റക്കാരനായി ചിത്രീകരിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്താണ് ലുലുമാളിന് അനുമതി നല്‍കിയത്. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയാണ് അനുമതി നല്‍കിയതെന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി എസ് തന്നെ വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായി കഴിഞ്ഞ ദിവസം താന്‍ ചര്‍ച്ച നടത്തിയിരുന്നു. എല്ലാ വിവരങ്ങളും ഹൈക്കമാന്‍ഡിനെ അറിയിക്കും. ഘടക കക്ഷികളുമായി ചര്‍ച്ച നടത്തിയശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
---- facebook comment plugin here -----