Kerala
ഓട അപകടം: കോഴിക്കോട് കോര്പറേഷന് യോഗത്തില്‍ കയ്യാങ്കളി
കോഴിക്കോട്: സ്ത്രീ ഓടയില്‍ വീണു മരിച്ച സംബന്ധിച്ച ചര്‍ച്ച കോഴിക്കോട് നഗരസഭയില്‍ കയ്യാങ്കളിയില്‍ കലാശിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ വിഷയം ചര്‍ച്ച ചെയ്യണെമെന്നാവശ്യപ്പെട്ട് ബഹളം വച്ചതോടെയാണ് പ്രശ്നം കയ്യാങ്കളിയിലേക്കു നീങ്ങിയത്. തുടര്‍ന്ന് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ബഹളത്തെത്തുടര്‍ന്ന് കൗണ്‍സില്‍ യോഗം നിര്‍ത്തിവെച്ചു.
കോഴിക്കോട് റെയില്‍വേ സ്റ്റേഷനു സമീപം പിവിഎസ് ആശുപത്രി ജംഗ്ഷനിലാണ് ഓവുചാലില്‍ വീണ് കിണാശേരി മാനാരി വീട്ടില്‍ ആയിഷബി(60) മരിച്ചത്. മരുമകളോടൊപ്പം വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകവെയാണ് അപകടം. നഗരത്തില്‍ വൈകുന്നേരം മുതല്‍ കനത്ത മഴ പെയ്തിരുന്നു. വെള്ളം കയറിയതിനെ തുടര്‍ന്നു ഫുട്ട്പാത്ത് മുങ്ങിയ നിലയിലായിരുന്നു.
---- facebook comment plugin here -----