National
സഞ്ജയ് ദത്തിനെ യെര്‍വാഡ ജയിലിലേക്കു മാറ്റി

മുംബൈ: അനധികൃതമായി ആയുധം കൈവശം വെച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന നടന്‍ സഞ്ജയ് ദത്തിനെ പുനെ യെര്‍വാഡ ജയിലിലേക്കു മാറ്റി. കഴിഞ്ഞ 16ന് കോടതിയില്‍ കീഴടങ്ങിയ ദത്തിനെ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലേക്കാണ് അയച്ചിരുന്നത്.
എന്നാല്‍ കസബിനെ കിടത്തിയിരുന്ന അണ്ഡാ ജയിലില്‍ കഴിയുന്നതില്‍ ദത്ത് പ്രതിഷേധം അറിയിച്ചിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് ദത്തിനെ യെര്‍വാഡ ജയിലിലേക്ക് മാറ്റിയത്.
---- facebook comment plugin here -----