Connect with us

National

ശ്രീശാന്തിനൊപ്പമുണ്ടായിരുന്നത് മറാഠി നടിയെന്ന് പോലീസ്

Published

|

Last Updated

ന്യൂഡല്‍ഹി: ഐ പി എല്‍ വാതുവെപ്പ് കേസില്‍ അറസ്റ്റിലാകുമ്പോള്‍ ശ്രീശാന്തിനൊപ്പമുണ്ടായിരുന്നത് മറാഠി നടിയായിരുന്നുവെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു. നടിക്ക് വാതുവെപ്പ് സംഘവുമായി ബന്ധമുണ്ടോ എന്നത് വ്യക്തമായിട്ടില്ല. ഇതിനിായി നടിയെ ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു.
പണത്തിന് പുറമെ പെണ്ണും മദ്യവും നല്‍കിയാണ് വാതുവെപ്പു സംഘങ്ങള്‍ താരങ്ങളെ വീഴ്ത്തുന്നത്. ഹണിട്രാപ്പ് എന്നാണ് ഇതിന് പറയുന്നത്. പെണ്ണിനെ നല്‍കിയ ശേഷം ഇരുവരും ഒന്നിച്ചുകഴിയുന്ന ദൃശ്യങ്ങള്‍ രഹസ്യമായി ക്യാമറയില്‍ പകര്‍ത്തും. പിന്നീട് കളിക്കാര്‍ വാതുവെപ്പിന് തയ്യാറാകാതിരുന്നാല്‍ ഈ ദൃശ്യങ്ങള്‍ കാണിച്ച് ബ്ലാക്‌മെയില്‍ ചെയ്യുകയാണ് പതിവ്.

Latest