National
സഞ്ജയ് ദത്ത് ടാഡ കോടതിയില്‍ കീഴടങ്ങി

മുംബൈ: 1993 ലെ മുംബൈ സ്‌ഫോടനക്കേസില്‍ അഞ്ചുവര്‍ഷത്തെ തടവിന് വിധിക്കപ്പെട്ട ബോളിവുഡ് താരം സഞ്ജയ് ദത്ത് ടാഡ കോടതിയില്‍ കീഴടങ്ങി. കീഴടങ്ങാനുള്ള കാലാവധി നീട്ടണമെന്ന സഞ്ജയ്ദത്തിന്റെ അപേക്ഷ നേരത്തേ സുപ്രീംകോടതി തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് സഞ്ജയ് ദത്ത് കോടതിയില്‍ കീഴടങ്ങിയത്.
യെര്‍വാഡ ജയിലില്‍ കീഴടങ്ങാനായി ചൊവ്വാഴ്ച സമര്‍പ്പിച്ച അപേക്ഷ പിന്‍വലിച്ച സഞ്ജയ് ദത്ത് മൗലികവാദികളില്‍ നിന്ന് ഭീഷണി നേരിടുന്നതായി പ്രത്യേക ടാഡ കോടതിയെ അറിയിച്ചിരുന്നു.
ഭാര്യ മന്യതയോടൊപ്പമാണ് മുംബൈയിലെ വസതിയില്‍ നിന്ന് സഞ്ജയ് ദത്ത് കോടതിയിലേക്ക് തിരിച്ചത്. കോടതിയിലേക്ക് പുറപ്പെടും മുമ്പ് വീടിന് പുറത്ത് തടിച്ചുകൂടിയ സിനിമാപ്രവര്‍ത്തകരേയും നാട്ടുകാരേയും സഞ്ജയ്ദത്ത് അഭിവാദ്യം ചെയ്തു. 42 മാസമാണ് സഞ്ജയ് ദത്തിന് ഇനി ജയില്‍വാസം അനുഭവിക്കേണ്ടത്.
---- facebook comment plugin here -----