National
കീഴടങ്ങല്‍: ദത്തിന് സമയം നീട്ടി നല്‍കാനാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: 1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് താരം സഞ്ജയ് ദത്തിന് കീഴടങ്ങാന്‍ ഇനിയും സമയം അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി. ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് ബോളിവുഡ് നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹരജി കോടതി തള്ളി.
മെയ് 15 വരെയാണ് ദത്തിന് കീഴടങ്ങാന്‍ സുപ്രീം കോടതി സമയം അനുവദിച്ചത്.
---- facebook comment plugin here -----