Connect with us

National

മെഡിക്കല്‍ പ്രവേശന പരീക്ഷ പഴയ രീതിയില്‍ തുടരാമെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: സാശ്രയ മാനേജ്‌മെന്റുകള്‍ക്കും സര്‍ക്കാരിനും മെഡിക്കല്‍ പ്രവേശനത്തിനു പഴയ രീതി ഈ വര്‍ഷവും തുടരാമെന്ന് സുപ്രീംകോടതി.

ഏകീകൃത പൊതു പ്രവേശപരീക്ഷ ഇത്തവണയുണ്ടാകില്ല.

ഏകീകൃത പ്രവേശന പരീക്ഷക്കെതിരെ സ്വകാര്യ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ് പ്രതിനിധികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതിയുടെ വിധി.

സ്വകാര്യ മാനേജ്‌മെന്റുകള്‍ നടത്തിയ പ്രവേശ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിക്കാമെന്നും അതിന്റെ അടിസ്ഥാനത്തില്‍ പ്രവേശം നടത്താമെന്നും ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍, ജസ്റ്റിസ് വിക്രംജിത് സെന്‍, ജസ്റ്റിസ് അനില്‍ ദവെ എന്നിവരംഗങ്ങളായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. മെഡിക്കല്‍ പി.ജി ഡെന്റല്‍ പ്രവേശത്തിനാണ് ഇത് ബാധമാകുക.
ഏകീകൃത പൊതുപ്രവേശപരീക്ഷ സംബന്ധിച്ച അന്തിമ ഉത്തരവ് ജൂലായില്‍ പുറപ്പെടുവിക്കും. സ്വന്തമായി പ്രവേശ പരീക്ഷ നടത്താത്ത സ്ഥാപനങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും ഏകീകൃത പൊതുപ്രവേശ പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശം നടത്താമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.