National
മുംബൈ സ്‌ഫോടനം: സഞ്ജയ് ദത്തിന്റെ റിവ്യൂ ഹരജി തള്ളി

ന്യൂഡല്‍ഹി: 1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന്റെ റിവ്യൂ ഹരജി സുപ്രീം കോടതി തള്ളി. കേസില്‍ ആയുധ നിയമപ്രകാരം സഞ്ജയ് ദത്തിനെ അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിച്ച മാര്‍ച്ച് 21ലെ വിധി പുനരവലോകനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്. ജഡ്ജിമാര്‍ അവലോകനം നടത്തിയതിന് ശേഷമല്ലാതെ ഒരു കേസിലും വിധി പറയാറില്ലെന്ന് പരമോന്നത നീതിപീഠം വ്യക്തമാക്കി. കേസില്‍ ഇതേ ആവശ്യമുന്നയിച്ച് മറ്റ് ആറ് പ്രതികള്‍ സമര്‍പ്പിച്ച റിവ്യൂ ഹരജിയും തള്ളിയിട്ടുണ്ട്.
---- facebook comment plugin here -----