Ongoing News
കൊച്ചിയെ കോരിത്തരിപ്പിച്ച് എസ് എസ് എഫ് റാലി

രിസാല സ്‌ക്വയര്‍: ധര്‍മധ്വജം തോളിലേന്തി എസ് എസ് എഫിന്റെ
നാല്‍പ്പതിനായിരം കര്‍മഭടന്മാര്‍ ചുവടുവെച്ചപ്പോള്‍ കൊച്ചി നഗരം
കോരിത്തരിച്ചു. നാളിതുവരെ കണ്ടിട്ടില്ലാത്ത മഹാറാലി നഗരത്തിന്റെ കണ്ണും
കാതും കവര്‍ന്നു. നഗരത്തിന് കാഴ്ചയുടെ വസന്തമൊരുക്കുകയായിരന്നു എസ് എസ്
എഫ്.
നാലരയോടെ ഇടപ്പള്ളിയില്‍ നിന്ന് തുടങ്ങിയ റാലി മണിക്കൂറുകള്‍ കഴിഞ്ഞ്
ഉദ്ഘാടന സമ്മേളനം തുടങ്ങിയിട്ടും അണമുറിയാതെ നഗരിയിലേക്ക്
എത്തിക്കൊണ്ടിരിക്കുകയാണ്. പ്രത്യേക യൂനിഫോം അണിഞ്ഞ 40,000 സംസ്ഥാന,
ജില്ലാ, ഡിവിഷന്‍, സെക്ടര്‍ ഐ ടീം അംഗങ്ങള്‍ക്ക് പിന്നാലെ സാധാരണ
പ്രവര്‍ത്തകരും പൊതുജനങ്ങളും റാലിയില്‍ അണിനിരന്നിട്ടുണ്ട്.
---- facebook comment plugin here -----