Wayanad
മന്ത്രി ജയലക്ഷ്മിയുടെ വീട്ടുപടിക്കലേക്ക് മാര്‍ച്ച് നടത്തും

കല്‍പ്പറ്റ: ആദിവാസി ഗേത്രജനസഭയുടെ നേതൃത്വത്തില്‍ ഈ മാസം 30ന് മന്ത്രി പി കെ ജയലക്ഷ്മിയുടെ വീട്ട് പടിക്കലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ആറളം ഫാമിന്റെ കീഴില്‍ ഒഴിവുവന്ന ഉയര്‍ന്ന തസ്തകകളിലേക്ക് ഉദ്യോഗാര്‍ഥികളെ കണ്ടെത്തുന്നതിന് വിജ്ഞാപനം പുറപ്പെടുവിച്ചപ്പോള്‍ ജനറല്‍ വിഭാഗത്തിന് മുന്‍ഗണന നല്‍കിയതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്. ആറളം ഫാമില്‍ പുതിയതായി വരുന്ന ഒഴിവുകളിലേക്ക് ആദിവാസികളെ നിയമിക്കുമെന്ന് സര്‍ക്കാര്‍ കരാര്‍ പറഞ്ഞിരുന്നു. കൂടാതെ ഫാമിന്റെ ലാഭ വിഹിതം ആദിവാസികള്‍ക്ക് നല്‍കുമെന്നും. എന്നാല്‍ ആദിവാസികളുടെ ഫണ്ട് വകമാറ്റി ഫാമിന്റെ നഷ്ടം നികത്താന്‍ ശ്രമിക്കുന്നതല്ലാതെ യാതൊന്നും ആദിവാസികള്‍ക്ക് ലഭിക്കുന്നില്ല. ആദിവാസികളുടെ ക്ഷേമത്തിനായി ഉപയോഗിക്കേണ്ട മന്ത്രിപദം കൃത്യമായി ഉപയോഗിക്കാന്‍ മന്ത്രി ജയലക്ഷ്മിക്ക് കഴിയാത്ത സ്ഥിതിക്ക് മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുക്കണമെന്നും ആദിവാസി ഗോത്രജനസഭ ആവശ്യപ്പെട്ടു. ആദിവാസി പുനരുദ്ധാരണ മിഷന്റെ കീഴില്‍ ജില്ലയില്‍ ആംബുലന്‍സ് ഡ്രൈവറെ നിയമിച്ചതില്‍ യോഗ്യതയുള്ള ആദിവാസി യുവാവുണ്ടായിട്ടും മറ്റു സമുദായത്തില്‍പെട്ടവരെയാണ് മന്ത്രിയുടെ ഓഫീസ് ശുപാര്‍ശ ചെയ്തത്. ആദിവാസിയായ എടാന്‍ ചന്ദ്രന്‍ എന്നയാള്‍ കഴിഞ്ഞ ഒരു മാസത്തോളമായി ദിവസ വേദനാടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നെങ്കിലും ഇന്റര്‍വ്യൂ ബോര്‍ഡില്‍ നിന്നും അദ്ദേഹത്തെ അവഗണിക്കുകയായിരുന്നു. ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി ലഭ്യമാക്കണമന്നും ആദിവസി മേഖലയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ആദിവാസികളെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു. പ്രസിഡന്റ് പി കെ കരുണാകരന്‍, ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡന്റ് ശ്രീരാമന്‍ കൊയ്യോന്‍, ഗംഗാധരന്‍, സെക്രട്ടറി ചന്ദ്രന്‍, എന്നിവര്‍വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.