Connect with us

Ongoing News

സ്‌ഫോടനങ്ങളുണ്ടാക്കി മുസ്‌ലിംകളുടെ മേല്‍ കെട്ടിവെക്കുന്നു: കെ ടി ജലീല്‍

Published

|

Last Updated

രിസാല സ്‌ക്വയര്‍: തിരഞ്ഞെടുപ്പ് മുഖത്ത് സ്‌ഫോടനങ്ങളുണ്ടാക്കി മുസ്‌ലിംകളുടെ മേല്‍ കെട്ടിവെക്കാനുള്ള ഗൂഢശ്രമം നടക്കുന്നതായി കെ ടി ജലീല്‍ എം എല്‍ എ. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി ജെ പി ഓഫീസിന് മുന്നില്‍ നടന്ന സ്‌ഫോടനം പരാജയ ഭീതിയെ തുടര്‍ന്നുണ്ടായതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഗുജറാത്ത് കലാപവും മക്കാ മസ്ജിദ് സ്‌ഫോടനവും തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സംഭവിച്ചത്. ഇന്ത്യന്‍ പാര്‍ലിമെന്റ് അക്രമം പോലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടതായിരുന്നുവെന്ന പ്രചാരണങ്ങള്‍ ശക്തിപ്രാപിച്ചു വരുന്നുണ്ട്. മുസ്‌ലിംകളെ ഭീകരവാദികളായി മുദ്രകുത്തപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഇസ്‌ലാമിക ഭീകരവാദം എന്ന വാക്ക് തന്നെ ഇതിലൂടെ ഉയര്‍ത്തിക്കൊണ്ടുവരികയുണ്ടായി. തീവ്രവാദവും ഭീകരവാദവും മുസ്‌ലിം സമൂഹത്തിന്റെതാണെന്ന് തെറ്റിദ്ധരിച്ചവരെ പിന്തിരിപ്പിക്കേണ്ടതുണ്ട്. പ്രവാചകന്‍മാരുടെ ജീവിതം സമര ബന്ധിതമായിരുന്നു. ഏറ്റവും കുറഞ്ഞ ജീവനുകളുടെ നഷ്ടത്തില്‍ പടുത്തുയര്‍ത്തിയ പ്രസ്ഥാനമാണ് ഇസ്‌ലാം. ആ മതത്തിന്റെ സുന്ദരമായ മുഖം സമൂഹത്തിന് വ്യക്തമാക്കി കൊടുക്കാന്‍ തയ്യാറാകേണ്ടതുണ്ട്. എസ് എസ് എഫ് ആ ദൗത്യം ഏറ്റെടുക്കണം. എസ് എസ് എഫിന്റെ സാന്നിധ്യം ഏറ്റവും കൂടുതല്‍ അനിവാര്യമായ ദശാസന്ധിയിലൂടെയാണ് നാം കടന്ന് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.