Wayanad
എസ് എസ് എഫ് സമ്മേളന പെട്ടി വരവ് ശ്രദ്ധേയമായി
ഗൂഡല്ലൂര്‍: എസ് എസ് എഫ് നീലഗിരി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ എസ് എസ് എഫ് സമ്മേളനപ്പെട്ടി വരവിന് പാടന്തറ ടൗണില്‍ ഉജ്ജ്വല സ്വീകരണം.
പ്രാസ്ഥാനിക ചരിത്രത്തിലെ തുല്യതയില്ലാത്ത നവ്യാനുഭവമായി.നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍, ദേവര്‍ഷോല, പന്തല്ലൂര്‍ ഡിവിഷനുകളിലെ അന്‍പതില്‍പ്പരം യൂണിറ്റുകളില്‍ നിന്നുള്ള സമ്മേളനപ്പെട്ടികളാണ് ഇന്നലെ എത്തിയത്. പ്രവര്‍ത്തകര്‍ കൂട്ടമായിയെത്തി പെട്ടികള്‍ പ്രദര്‍ശനത്തിന് വെച്ചു. സമരമാണ് ജീവിതം എന്ന പ്രമേയത്തില്‍ ഏപ്രില്‍ 26, 27, 28 തിയതികളില്‍ എറണാകുളത്ത് നടക്കുന്ന എസ് എസ് എഫ് നാല്പതാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചാരണാര്‍ഥമാണ് ഓരോ യൂണിറ്റുകളിലും സമ്മേളനപ്പെട്ടികള്‍ സ്ഥാപിച്ചിരുന്നത്. പെട്ടിവരവിന് സമാപനം കുറിച്ചുകൊണ്ട് ടൗണില്‍ പ്രകടനം നടത്തി. ഇന്നലെ ഉച്ചക്ക് മൂന്ന് മണിക്ക് ആദ്യം എത്തിയ ഒന്നാംമൈല്‍ യൂണിറ്റ് പെട്ടിയാണ് ജില്ലാ പ്രസിഡന്റ് സയ്യിദ് അന്‍വര്‍ സഅദിയുടെ നേതൃത്വത്തില്‍ പ്രാസ്ഥാനിക കുടുംബാംഗങ്ങള്‍ ചേര്‍ന്ന് സ്വീകരിച്ചത്. പിന്നീട് ജില്ലാ, ഡിവിഷന്, സെക്ടര്‍ നേതാക്കള്‍ ബാക്കിയുള്ള പെട്ടികള്‍ സ്വീകരിച്ചു. യൂണിറ്റ് നേതാക്കളുടെ നേതൃത്വത്തില്‍ മൂന്ന് ഭാഗങ്ങളില്‍ നിന്നായി എത്തിയ സമ്മേളനപ്പെട്ടിക്ക് ഉജ്ജ്വല സ്വീകരണമാണ് നല്‍കിയത്. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് അന്‍വര്‍ സഅദി അധ്യക്ഷതവഹിച്ചു. സമസ്ത ജില്ലാ പ്രസിഡന്റ് പി മൊയ്തു മുസ്ലിയാര് പതാക ഉയര്‍ത്തി. എസ് ജെ എം ജില്ലാ പ്രസിഡന്റ് സി കെ എം പാടന്തറ പ്രാര്‍ത്ഥന നടത്തി.സീഫോര്‍ത്ത് അബ്ദുറഹ്മാന് ദാരിമി ഉദ്ഘാടനം ചെയ്തു. നിസാമുദ്ധീന്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. സി കെ കെ മദനി, ഒ അബൂബക്കര്‍ സഖാഫി, ശറഫുദ്ധീന്‍ ഗൂഡല്ലൂര്‍, സെക്രട്ടറി ഹകീം കരിയശോല, ശിഹാബുദ്ധീന്‍ മദനി, കോയ സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു.