International
പി പി പി യുടെ ഉപാധ്യക്ഷ സ്ഥാനം സര്‍ദാരി ഒഴിഞ്ഞു
ലാഹോര്‍ തന്റെ മകന് ബിലാവലിനെ പാര്‍ട്ടിയുടെ മുഖ്യ രക്ഷാധികാരിയാക്കി പാകിസ്താന് പീപ്പിള്‍സ് പാര്‍ട്ടിയുടെ ഉപാധ്യക്ഷസ്ഥാനത്തുനിന്നും പാകിസ്താന് പ്രസിഡന്റ് ആസിഫലി സര്‍ദാരി ഒഴിഞ്ഞു. “സര്‍ദാരി ഇനി പാര്‍ട്ടിയുടെ ചെയര്‍മാനായി ഉണ്ടാവില്ല. പാര്‍ട്ടിയുടെ പ്രധാന ഘടകത്തെ അദ്ദേഹം പിരിച്ചുവിട്ടു. മകനെ മുഖ്യരക്ഷാധികാരിയാക്കുകയും ചെയ്തിട്ടുണ്ട്.”- സര്‍ദാരിയുമായുള്ള അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തിന്റെ പ്രസിഡന്റ് രാഷ്ട്രീയപാര്‍ട്ടിയുടെ നനേതാവാന് പാടില്ല എന്ന കോടതിയുടെ നിര്‍ദേശം കാരണമാണ് അദ്ദേഹം രാജിവെച്ചത് എന്നാണ് അറിയുന്നത്. പ്രസിഡന്റ് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇടപെടരുതെന്നും കോടതി പറഞ്ഞു.
---- facebook comment plugin here -----