Connect with us

International

വെനിസ്വേലയില്‍ മദ്യനിരോധം

Published

|

Last Updated

മെക്‌സിക്കോ: അന്തരിച്ച വെനിസ്വേലന്‍ പ്രസിഡന്റ് ഷാവേസിനോടുള്ള ആദര സൂചകമായി ഏഴ് ദിവസം രാജ്യത്ത് സമ്പൂര്‍ണ മദ്യനിരോധം പ്രഖ്യാപിച്ച് വെനിസ്വേലന്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഷാവേസിന്റെ സംസ്‌കാരം പ്രശ്‌നങ്ങളൊന്നും കൂടാതെ നടപ്പാക്കാന്‍ ഉദ്ദേശിച്ചാണ് മദ്യത്തിന് ഈ മാസം 12 വരെ കര്‍ശന നിരോധം ഏര്‍പ്പെടുത്തിയതെന്ന് മന്ത്രാലയം വ്യക്തമാക്കി. പൊതുസ്ഥലങ്ങളില്‍ ആയുധങ്ങള്‍ കൊണ്ടുവരുന്നതിനും മാര്‍ച്ച് 12 വരെ താത്കാലിക നിരോധനം ഏര്‍പ്പെടുത്തി. പോലീസ്, പട്ടാളം, പ്രത്യേക ഉദ്യോഗസ്ഥര്‍ എന്നിവരെ ഇതില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ഷാവേസിന്റെ അന്ത്യകര്‍മങ്ങള്‍ നടക്കുക.