Connect with us

National

നടി രാജസുലോചന അന്തരിച്ചു

Published

|

Last Updated

ചെന്നൈ: തെന്നിന്ത്യന്‍ നടിയും നര്‍ത്തകിയുമായിരുന്ന രാജസുലോചന അന്തരിച്ചു. ഇന്ന് രാവിലെ സ്വവസതിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നതായി കുടുംബാംഗം പറഞ്ഞു. 1953ല്‍ കന്നഡ ചിത്രമായ ഗുണസാഗരിയിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി 250ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Latest