National
കോയമ്പത്തൂരില്‍ മത്സരിക്കും; പ്രഖ്യാപനവുമായി കമല്‍ഹാസന്‍
കോയമ്പത്തൂരില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് കമല്‍ഹാസന്‍.
ചെന്നൈ | വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കി നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി സ്ഥാപക നേതാവുമായ കമല്‍ഹാസന്‍.
കോയമ്പത്തൂരില്‍ മത്സരിക്കാനാണ് ആലോചിക്കുന്നത്.
കോയമ്പത്തൂരില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് കമല്‍ഹാസന്‍ പറഞ്ഞു. പാര്‍ട്ടി ഭാരവാഹി യോഗത്തിലാണ് പ്രഖ്യാപനം. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ സൗത്തില്‍ കമല്‍ഹാസന്‍ മത്സരിച്ചിരുന്നു.







