Connect with us

Kerala

കാട്ടാന ആക്രമണം; കൊല്ലപ്പെട്ട ബിജുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ കൈമാറി

ധനസഹായത്തിലെ ആദ്യ ഗഡുവിന്റെ ചെക്കാണ് ബിജുവിന്റെ ഭാര്യക്ക് കൈമാറിയത്.

Published

|

Last Updated

പത്തനംതിട്ട | തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പുളിക്കുന്നത്ത് മലയില്‍ കുടിലില്‍ ബിജുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തില്‍ അഞ്ച് ലക്ഷം രൂപ കൈമാറി. ധനസഹായത്തിലെ ആദ്യ ഗഡുവിന്റെ ചെക്കാണ് ബിജുവിന്റെ ഭാര്യക്ക് കൈമാറിയത്. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ധനസഹായ തീരുമാനമുണ്ടായത്.

വീടിന് സമീപം ഇറങ്ങിയ കാട്ടാനയെ ഓടിക്കാനുള്ള ശ്രമത്തിനിടെയാണ് ഓട്ടോ ഡ്രൈവറായ ബിജു (50) കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

ശബ്ദം കേട്ട് വീട്ടുമുറ്റത്തേക്ക് ഇറങ്ങിയ ബിജുവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. വീട്ടില്‍ നിന്നും 50 മീറ്റര്‍ അകലെയാണ് ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്.