Connect with us

Kerala

തോട്ടില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വെള്ളിയാഴ്ച വൈകുന്നേരം തോട്ടില്‍ കുളിക്കാനിറങ്ങിയ സജികുമാറിനെ കാണാതാവുകയായിരുന്നു

Published

|

Last Updated

ഇടുക്കി | അശമന്നൂര്‍ കുറ്റിക്കുഴി തോട്ടില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഓടക്കാലി പയ്യാല്‍ വെള്ളായിക്കുടം വീട്ടില്‍ സജികുമാര്‍ ആണ് മരിച്ചത്.

വെള്ളിയാഴ്ച വൈകുന്നേരം തോട്ടില്‍ കുളിക്കാനിറങ്ങിയ സജികുമാറിനെ കാണാതാവുകയായിരുന്നു. തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്നാണ് മൃതദേഹം കണ്ടെത്തിയത്

 

Latest