Connect with us

International

വിമാനത്തിന് സാങ്കേതിക തകരാര്‍; കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ മടക്കയാത്ര വൈകും

വിമാനത്തിന്റെ തകരാര്‍ പരിഹരിക്കുന്നതിനുള്ള യന്ത്രഭാഗവും വിദഗ്ധരടങ്ങുന്ന സംഘത്തേയും ഇന്ത്യയിലേക്ക് അയച്ചതായി കാനഡ അധികൃതര്‍ വ്യക്തമാക്കി.

Published

|

Last Updated

ന്യൂഡല്‍ഹി| ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെയും പ്രതിനിധി സംഘത്തിന്റെയും മടക്കയാത്ര ഇനിയും വൈകുമെന്ന് റിപ്പോര്‍ട്ട്. ജി20യുടെ സമാപന ദിവസം കാനഡയിലേക്ക് പുറപ്പെടാന്‍ ഇരിക്കവെ വിമാനത്തില്‍ സാങ്കേതിക തകരാറുണ്ടായതിനെ തുടര്‍ന്ന് യാത്ര മാറ്റിവെക്കുകയായിരുന്നു. തുടര്‍ന്ന് ട്രൂഡോയെ കൊണ്ടുപോകാന്‍ മറ്റൊരു വിമാനം എത്തിക്കാന്‍ ശ്രമിച്ചെങ്കിലും അതിനും സാങ്കേതിക തകരാര്‍ ഉണ്ടായതിനെത്തുടര്‍ന്ന് ലണ്ടനിലേക്ക് വഴിതിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

വിമാനത്തിന്റെ തകരാര്‍ പരിഹരിക്കുന്നതിനുള്ള യന്ത്രഭാഗവും വിദഗ്ധരടങ്ങുന്ന സംഘത്തേയും ഇന്ത്യയിലേക്ക് അയച്ചതായി കാനഡ അധികൃതര്‍ വ്യക്തമാക്കി. പ്രശ്നം പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ പ്രതിനിധി സംഘത്തെ പകരം അയക്കുന്ന വിമാനത്തിലാകും തിരിച്ചുകൊണ്ടുവരികയെന്നും അധികൃതര്‍ അറിയിച്ചു. ജി20 ഉച്ചകോടിക്കായി സെപ്തംബര്‍ എട്ടിന് മകന്‍ സേവ്യറിനൊപ്പമാണ് ട്രൂഡോ ഡല്‍ഹിയിലെത്തിയത്.

 

 

 

Latest