Connect with us

കത്ത് വിവാദത്തിൽ യുദ്ധക്കളമായി തിരുവനന്തപുരം കോർപ്പറേഷൻ പരിസരം. കോർപറേഷന് മുന്നിൽ തുടർച്ചയായ നാലാം ദിവസവും പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം തുടരുകയാണ്. യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, യുവമോർച്ച പ്രവർത്തകരാണ് ഇന്ന് കോർപറേഷൻ കവാടത്തിൽ പ്രതിഷേധവുമായി എത്തിയത്.

മേയറുടെ ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചത് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടാകാൻ കാരണമായി. സംഘർഷത്തിൽ ഏതാനും പ്രവർത്തകർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതോടൊപ്പം നടന്ന മഹിളാ കോൺഗ്രസ് മാർച്ചിലും പ്രതിഷേധക്കൊടുങ്കാറ്റുയർന്നു. മാർച്ചിന് നേതൃത്വം നൽകിയ ജെബി മേത്തർ എംപിയെ പോലീസ് തള്ളിവീഴ്ത്തിയതായി പ്രവർത്തകർ ആരോപിച്ചു. വീഴ്ചയിൽ അവർക്ക് പരുക്ക് പറ്റിയതായും പ്രവർത്തകർ പറയുന്നു.

വീഡിയോ കാണാം

Latest