Uae
ടീം അബുദാബിൻസ് മാധ്യമ പുരസ്‌കാരം റാശിദ് പൂമാടത്തിനും സമീർ കല്ലറക്കും
എക്സ്പ്രസ്സ് സ്റ്റുഡിയോ ഗ്രൂപ്പ് നൽകുന്ന 10,001 രൂപയും പ്രശസ്തി പത്രവും ഇരുവർക്കും സമ്മാനിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

അബൂദബി | യു എ ഇയിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ സംഘടനയായ ടീം അബുദബിൻസ് ഒന്നാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ പ്രഥമ മാധ്യമ പുരസ്‌കാരം സിറാജ് ദിനപത്രം അബുദബി ബ്യൂറോ ചീഫ് റാശിദ് പൂമാടം, അബുദബി 24/7 ടി വി ചീഫ് റിപ്പോർട്ടർ സമീർ കല്ലറ എന്നിവർക്ക്. ടീം അബുദബിൻസ് മുഖ്യ രക്ഷാധികാരിയും ലോക കേരളസഭ അംഗവുമായ സലിം ചിറക്കൽ, ടീം അബുദാബിൻസ് ചെയർമാൻ ഫൈസൽ, വൈസ് ചെയർമാൻ മുനവിർ, ജനറൽ കൺവീനർ ജാഫർ റബീഹ്, ട്രഷറർ നജാഫ് എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.
സെപ്തംബർ ഒമ്പതിന് വൈകിട്ട് ആറിന് അബുദബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ നടക്കുന്ന ഓണ നിലാവ് വാർഷിക ആഘോഷ പരിപാടിയിൽ യു എ ഇ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ, സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിൽ എക്സ്പ്രസ്സ് സ്റ്റുഡിയോ ഗ്രൂപ്പ് നൽകുന്ന 10,001 രൂപയും പ്രശസ്തി പത്രവും ഇരുവർക്കും സമ്മാനിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
നീലേശ്വരം ആനച്ചാൽ സ്വദേശിയാണ് റാശിദ് പൂമാടം. തിരുവനന്തപുരം കല്ലറ സ്വദേശിയാണ് സമീർ കല്ലറ.