Connect with us

International

ടി20 ലോകകപ്പ്; യുഎസിനെ തകര്‍ത്തെറിഞ്ഞ് ഇംഗ്ലണ്ട്

ടി20 ലോകകപ്പില്‍ സെമി ഫൈനലിലെത്തുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്

Published

|

Last Updated

ബാര്‍ബഡോസ്  | ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ അമേരിക്കയെ തകര്‍ത്ത് ഇംഗ്ലണ്ട്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ യു എസിനെ 18.5 ഓവറില്‍ 115-ല്‍ പുറത്താക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട്, 9.4 ഓവറില്‍ ഒറ്റ വിക്കറ്റുപോലും നഷ്ടപ്പെടുത്താതെ വിജയ ലക്ഷ്യം മറികടന്നു. സ്‌കോര്‍-117/0 (9.4 ഓവര്‍).

19-ാം ഓവറില്‍ അഞ്ചുപന്തില്‍ ഹാട്രിക്കടക്കം നാലു വിക്കറ്റ് നേടിയ ക്രിസ് ജോര്‍ദാനാണ് അമേരിക്കയെ തകര്‍ത്തെറിഞ്ഞത്. ക്യാപ്റ്റന്‍ ജോസ് ബട്ലര്‍ 38 പന്തില്‍ 83 റണ്‍സ് നേടി. ഇതോടെ ടി20 ലോകകപ്പില്‍ സെമി ഫൈനലിലെത്തുന്ന ആദ്യ ടീമായി ഇംഗ്ലണ്ട് മാറി.

 

Latest