Connect with us

Kozhikode

മാധ്യമത്തിലെ ശമ്പള പ്രതിസന്ധി: രാപ്പകല്‍ ഉപവാസ സമരം തുടങ്ങി

കേളു ഏട്ടന്‍ പഠന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ കെ ടി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

വെള്ളിമാടുകുന്നിലെ മാധ്യമം ഹെഡ്ഡോഫീസിനു മുന്നില്‍ നടക്കുന്ന സമരം കേളു ഏട്ടന്‍ പഠന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ കെ ടി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട് | മാധ്യമത്തിലെ ശമ്പള നിഷേധത്തിനും തൊഴിലാളി ദ്രോഹത്തിനുമെതിരെ സംയുക്ത ട്രേഡ് യൂനിയന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ പി റജി നടത്തുന്ന 24 മണിക്കൂര്‍ ഉപവാസ സമരം തുടങ്ങി. വെള്ളിമാടുകുന്നിലെ മാധ്യമം ഹെഡ്ഡോഫീസിനു മുന്നില്‍ നടക്കുന്ന സമരം കേളു ഏട്ടന്‍ പഠന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ കെ ടി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. നരേന്ദ്ര മോദി ഉണ്ടാക്കിക്കൊടുത്ത ലേബര്‍ കോഡിന്റെ സൗകര്യം ഉപയോഗിച്ച് തൊഴിലാളികളെ പുറത്താക്കാനാണ് മാനേജ്‌മെന്റിന്റെ ശ്രമമെന്നും അതിനെതിരായ തൊഴിലാളികളുടെ സമരം കേരള പൊതുസമൂഹം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉപവാസമിരിക്കുന്ന കെ പി റെജിയെ എ ഐ ടി യു സി സംസ്ഥാന സെക്രട്ടറി പി കെ നാസര്‍, കെ എന്‍ ഇ എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി എം അബ്ദുല്‍ ഹമീദ്, സേവ നാഷനല്‍ കൗണ്‍സില്‍ അംഗം ലോലിത എന്നിവര്‍ ഹാരാര്‍പ്പണം നടത്തി. കെ എന്‍ ഇ എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജയ്‌സണ്‍ മാത്യു അധ്യക്ഷത വഹിച്ചു. കെ യു ഡബ്ല്യു ജെ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍ സമര വിശദീകരണം നടത്തി. ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് കെ രാജീവ് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.

ബിജു ആന്റണി (എച്ച് എം എസ് ജില്ലാ പ്രസിഡന്റ്), കെ പി വിജയകുമാര്‍ (സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ജനറല്‍ സെക്രട്ടറി), അഡ്വ. എം രാജന്‍ (ഐ എന്‍ ടി യു സി സംസ്ഥാന സെക്രട്ടറി), ഒ കെ സത്യ (സേവ ജില്ല സെക്രട്ടറി), ഹരിദാസന്‍ പാലയില്‍ (സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം), ഒ കെ മുരളീകൃഷ്ണന്‍ (യുവകലാ സാഹിതി), പി കെ പ്രേമനാഥ് (സി ഐ ടി യു ജില്ലാ സെക്രട്ടറി), കെ അജിത (അന്വേഷി പ്രസിഡന്റ്), ഡോ. എം പി പത്മനാഭന്‍ (ഐ എന്‍ ടി യു സി ദേശീയ സെക്രട്ടറി), മോഹനന്‍ പുതിയോട്ടില്‍ (എഴുത്തുകാരന്‍), പി വി മാധവന്‍ (എ ഐ ടി യു സി ജില്ലാ ട്രഷറര്‍), രതീഷ് (കെ എന്‍ ഇ എഫ് ജില്ലാ സെക്രട്ടറി), രെജി ആര്‍ നായര്‍ (കെ യു ഡബ്ല്യു ജെ സംസ്ഥാന കമ്മിറ്റി അംഗം), സജീന്ദ്രന്‍ (ജോയിന്റ് കൗണ്‍സില്‍), സി നാരായണന്‍ (കെ യു ഡബ്ല്യു ജെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി), സാജിത ഗഫൂര്‍, അഷ്‌റഫ് കുരുവട്ടൂര്‍ (യുവകലാസാഹിതി സംസ്ഥാന ട്രഷറര്‍), ശ്രീകുമാര്‍ (മംഗളം എംപ്ലോയീസ് കോര്‍ഡിനേഷന്‍ കമ്മിറ്റി), ഉസ്മാന്‍ കോയ (ജില്ലാ പ്രസിഡന്റ്, കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍-സി ഐ ടി യു), പി പി അബൂബക്കര്‍ (സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ജില്ലാ പ്രസിഡന്റ്), വിപുല്‍ നാഥ് (കെ യു ഡബ്ല്യു ജെ സംസ്ഥാന കമ്മിറ്റി അംഗം), പി ടി എ റഹിം എം എല്‍ എ, ഡോ. ഖദീജ മുംതാസ്, വി എന്‍ സന്തോഷ് കുമാര്‍ (വര്‍ക്കേഴ്‌സ് കോര്‍ഡിനേഷന്‍ കൗണ്‍സില്‍), ഹാരിസ് മടവൂര്‍ (കെ യു ഡബ്ല്യു ജെ ചന്ദ്രിക സെല്‍), ജയചന്ദ്രന്‍ (കെ എസ് ഇ ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍),
കെ പ്രേംനാഥ് (കെ യു ഡബ്ല്യു ജെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി), സഫറി വെള്ളയില്‍ (കോര്‍പറേഷന്‍ കൗണ്‍സിലര്‍), ജോബിന്‍ സെബാസ്റ്റ്യന്‍ (കോട്ടയം പ്രസ്‌ക്ലബ് സെക്രട്ടറി), ജാനമ്മ കുഞ്ഞുണ്ണി (പു ക സ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്), സി പി സദാനന്ദന്‍ (എ ഐ ടി യു സി) പ്രസംഗിച്ചു. കെ യു ഡബ്ല്യു ജെ ജില്ലാ പ്രസിഡന്റ് ഇ പി മുഹമ്മദ് സ്വാഗതം പറഞ്ഞു.

ഐ എന്‍ ടി യു സി, സി ഐ ടി യു, എ ഐ ടി യു സി, കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ (സി ഐ ടി യു) തുടങ്ങിയ സംഘടനകള്‍ പ്രകടനമായെത്തി സമരത്തെ അഭിവാദ്യം ചെയ്തു.

 

Latest