Connect with us

mullapperiyar

മുല്ലപ്പെരിയാറില്‍ നിന്നും കൂടുതല്‍ വെള്ളം കൊണ്ടുപോകണം; തമിഴ്‌നാടിന് കത്ത് നല്‍കി മുഖ്യമന്ത്രി

തുരങ്കം വഴി കൂടുതല്‍ വെള്ളം കൊണ്ടുപോയി തുറന്ന് വിടാന്‍ അടിയന്തര നിര്‍ദ്ദേശം നല്‍കണം എന്നാണ് കേരളത്തിന്റെ ആവശ്യം

Published

|

Last Updated

തിരുവനന്തപുരം | മുല്ലപ്പെരിയാറില്‍ നിന്നും കൂടതല്‍ വെള്ളം കൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന് കത്തയച്ചു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ആണിത്. തുരങ്കം വഴി കൂടുതല്‍ വെള്ളം കൊണ്ടുപോയി തുറന്ന് വിടാന്‍ അടിയന്തര നിര്‍ദ്ദേശം നല്‍കണം എന്നാണ് കേരളത്തിന്റെ ആവശ്യം. ഷട്ടറുകള്‍ തുറക്കുന്നതിന് 24 മണിക്കൂര്‍ മുമ്പെങ്കിലും കേരളത്തെ അറിയിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാറില്‍ ഒക്ടോബര്‍ 18 ന് ജലനിരപ്പ് 133.45 അടി ആയപ്പോള്‍ തമിഴ്‌നാട് അധികൃതരെ വിവരമറിയിച്ചിരുന്നു. അണക്കെട്ടിന്റെ താഴ് ഭാഗങ്ങളില്‍ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പ് വരുത്താനാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Latest