Connect with us

International

കൊവിഡ് സ്ഥിരീകരിച്ചതായി അറിയിച്ച് ജസ്റ്റിന്‍ ട്രൂഡോ

Published

|

Last Updated

ഒട്ടാവ | കൊവിഡ് ബാധിതനായതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ വിവരം വെളിപ്പെടുത്തിയത്. അറിയിച്ചു. പ്രത്യേകിച്ച് രോഗലക്ഷണങ്ങളൊന്നും പ്രകടമല്ലെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഔദ്യോഗിക കൃത്യനിര്‍വഹണം തുടരുമെന്നും ട്രൂഡോ വ്യക്തമാക്കി.

കൊവിഡ് വാക്സിനേഷന്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെ കടുത്ത പ്രതിഷേധവുമായി ജനങ്ങള്‍ പാര്‍ലിമെന്റിന് മുന്നില്‍ ഒത്തുകൂടിയിരുന്നു. ഇതിനു പിന്നാലെ കനേഡിയന്‍ പ്രധാന മന്ത്രിയെ ‘രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി’ എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ട്രൂഡോ വെളിപ്പെടുത്തുന്നത്. അതിര്‍ത്തി കടന്ന് സര്‍വീസ് നടത്തുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയതിനെ എതിര്‍ത്തുകൊണ്ടായിരുന്നു ‘ഫ്രീഡം കോണ്‍വോയ്’ എന്ന പേരിലുള്ള പ്രതിഷേധങ്ങളുടെ തുടക്കം. വൈകാതെ ഇത് വാക്സിനേഷന്‍ വിരുദ്ധ പ്രകടനമായി മാറുകയായിരുന്നു.

 

---- facebook comment plugin here -----

Latest