Connect with us

meeladconf

ഒമാനില്‍ ഇന്റര്‍നാഷനല്‍ മീലാദ് കോണ്‍ഫറന്‍സ് അഞ്ചിന്

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ ഒതുക്കുങ്ങല്‍ ഉദ്ഘാടനം നിര്‍വഹിക്കും

Published

|

Last Updated

മസ്‌കത്ത് | ഐ സി എഫ് ഒമാന്‍ നാഷനല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇന്റര്‍നാഷനല്‍ മീലാദ് കോണ്‍ഫറന്‍സ് അടുത്ത വെള്ളിയാഴ്ച. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ ഒതുക്കുങ്ങല്‍ ഉദ്ഘാടനം നിര്‍വഹിക്കും.

‘തിരുനബി (സ): സഹിഷ്ണുതയുടെ മാതൃക’ എന്ന പ്രമേയത്തില്‍ ഐ സി എഫ് നടത്തുന്ന മീലാദ് ക്യാമ്പയിന്റെ സമാപനമാണ് ഇന്റര്‍നാഷനല്‍ കോണ്‍ഫറന്‍സ്.

ശൈഖ് ഹൈസം ദാദ് കരീം അല്‍ ബലൂശി, വി പി എ തങ്ങള്‍ ആട്ടീരി തുടങ്ങിയ പ്രമുഖരും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ബുര്‍ദ സംഘങ്ങളും സംബന്ധിക്കും.

Latest