Connect with us

National

അരുണാചൽ നിയന്ത്രണരേഖയിൽ ഇന്ത്യ-ചൈന സൈനികർ ഏറ്റുമുട്ടി; ഇരുഭാഗത്തെയും സൈനികർക്ക് പരുക്ക്

ഇരു സേനാ മേധാവികളും ചർച്ചയിലൂടെ പ്രശ്‌നം പരിഹരിച്ചതായാണ് റിപ്പോർട്ടുകൾ.

Published

|

Last Updated

ന്യൂഡൽഹി | അരുണാചൽ പ്രദേശിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ (LAC) ഇന്ത്യയുടെയും ചൈനയുടെയും സൈനികർ തമ്മിൽ ഏറ്റുമുട്ടി. തവാങ് സെക്ടറിൽ ഡിസംബർ 9 ന് നടന്ന ഏറ്റുമുട്ടലിൽ ഇരുവശത്തുമുള്ള ചില സൈനികർക്ക് പരിക്കേറ്റു. ഇതേത്തുടർന്ന് ഇരുവിഭാഗത്തിന്റെയും സൈനികർ അവിടെ നിന്ന് പിൻവാങ്ങി. ഇരു സേനാ മേധാവികളും ചർച്ചയിലൂടെ പ്രശ്‌നം പരിഹരിച്ചതായാണ് റിപ്പോർട്ടുകൾ.

ഈ മേഖലയിൽ ചില ഭാഗങ്ങളിൽ ഇരു സൈന്യങ്ങളും അവകാശവാദം ഉന്നയിക്കുന്നുണ്ട്. 2006 മുതൽ ഈ തർക്കം തുടരുകയാണ്. നേരത്തെ 2020 ജൂൺ 15 ന് ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽ ഇരു സൈന്യങ്ങളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരും 38 ചൈനീസ് സൈനികരും കൊല്ലപ്പെട്ടിരുന്നു.

കഴിഞ്ഞ വർഷവും ഈ മേഖലയിൽ 200 ചൈനീസ് സൈനികർ നുഴഞ്ഞുകയറാൻ ശ്രമിച്ചിരുന്നു. അന്നും ഇന്ത്യൻ സൈനികർ അത് പരാജയപ്പെടുത്തിയിരുന്നു. തുടർന്ന് പട്രോളിങ്ങിനിടെ അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളുടെയും സൈനികർ മുഖാമുഖം വരികയും ഇത് മണിക്കൂറുകളോളം നീണ്ടുപോവുകയും ചെയ്തു.