Kerala
സംസ്ഥാനത്ത് സ്വര്‍ണവിലില്‍ വന്‍ ഇടിവ്
ഗ്രാമിന് 335 രൂപ കുറഞ്ഞ് 13370 രൂപയായി.
തിരുവനന്തപുരം|സംസ്ഥാനത്ത് സ്വര്‍ണവിലില്‍ വന്‍ ഇടിവ്. ഗ്രാമിന് 335 രൂപ കുറഞ്ഞ് 13370 രൂപയായി. പവന്‍ 2,680 രൂപ കുറഞ്ഞ് 1,06,960 രൂപയുമായി. നാലാം ദിവസമാണ് സ്വര്‍ണത്തിന് വില കുറയുന്നത്.
ഇന്നലെ ഗ്രാമിന് 145 രൂപയും പവന് 1,160 രൂപയും കുറഞ്ഞിരുന്നു. 1,09,640 രൂപയായിരുന്നു ഇന്നലെ ഒരു പവന്റെ വില. ബുധനാഴ്ച പവന് 200 രൂപ കുറഞ്ഞ് 1,10,800 രൂപയായിരുന്നു വില. ചൊവ്വാഴ്ച 120 രൂപ കുറഞ്ഞ് 1,11,000 രൂപയായിരുന്നു പവന്‍ വില.
Content Highlights:
Gold prices in Kerala have witnessed a sharp decline for the fourth consecutive day. The price of a sovereign dropped by 2,680 rupees to reach 1,06,960 rupees. The price per gram also recorded a significant reduction of 335 rupees today.







