Connect with us

Kerala

കോട്ടയത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; സംസ്ഥാനത്ത് ഇന്ന് മഴക്കെടുത്തിയില്‍ മരണം അഞ്ചായി

ശക്തമായ കാറ്റിനെ തുടര്‍ന്നു വള്ളം മറിയുകയായിരുന്നു

Published

|

Last Updated

കോട്ടയം |  വൈക്കം വേമ്പനാടു കായലില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ മത്സ്യത്തൊഴിലാളി മരിച്ചു. ചെമ്പ് സ്വദേശി സദാനന്ദന്‍ (58) ആണ് മരിച്ചത്. ശക്തമായ കാറ്റിനെ തുടര്‍ന്നു വള്ളം മറിയുകയായിരുന്നു. വൈകീട്ട് അഞ്ചോടെയാണ് സംഭവം. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയ മോര്‍ച്ചറിയില്‍.

അതേ സമയം, കനത്ത മഴയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം ഇതോടെ 5 ആയി.സംസ്ഥാനത്ത് വള്ളം മറിഞ്ഞ് രണ്ടാമത്തെ മത്സ്യത്തൊഴിലാളിയാണ് ഇന്ന് മരിച്ചത്. മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയായ അഞ്ചുതെങ്ങ് സ്വദേശി എബ്രഹാം മരിച്ചു.കൊച്ചിയില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. വേങ്ങൂര്‍ മേയ്ക്കപ്പാല ഐക്കരപ്പടി ഷൈബിന്റെ മകന്‍ എല്‍ദോസാണ് മരിച്ചത്. മാവേലിക്കരയില്‍ മരം കടപുഴകി വീണ് ഓലകെട്ടി സ്വദേശി അരവിന്ദനും ഇടുക്കി മറയൂരില്‍ മത്സ്യബന്ധനത്തിനിടെ ആറ്റില്‍ ഒഴുക്കില്‍പ്പെട്ട് പാമ്പാര്‍ സ്വദേശി രാജനും മരിച്ചു.

 

Latest