Connect with us

Kerala

മൂന്നാം സീറ്റില്‍ ഉറച്ചുനില്‍ക്കുന്നു; നിര്‍ണായക ചര്‍ച്ചക്ക് മുന്‍പ് നിലപാട് ആവര്‍ത്തിച്ച് മുസ്ലിം ലീഗ്

ലീഗിന്റെ ന്യായമായ ആവശ്യം അംഗീകരിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും ചര്‍ച്ചയ്ക്ക് ശേഷം ബാക്കി പ്രതികരിക്കാമെന്നും ഇ ടി

Published

|

Last Updated

\കോഴിക്കോട്  | മൂന്നാം സീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസുമായി ഇന്ന് നിര്‍ണായ ചര്‍ച്ച നടക്കാനിരിക്കെ നിലപാട് കടുപ്പിച്ച് മുസ്ലിം ലീഗ്. മൂന്നാം സീറ്റെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി ഇ ടി മുഹമ്മദ് ബഷീര്‍ എംപി മാധ്യമങ്ങളോട് പ്രതികരിച്ചു. ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും നിലവില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണെന്നും ഇ ടി പറഞ്ഞു. ലീഗിന്റെ ന്യായമായ ആവശ്യം അംഗീകരിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും ചര്‍ച്ചയ്ക്ക് ശേഷം ബാക്കി പ്രതികരിക്കാമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എംപി കൂട്ടിച്ചേര്‍ത്തു

 

അതേസമയം കോണ്‍ഗ്രസ്- ലീഗ് ചര്‍ച്ചയ്ക്കായി ലീഗ് നേതാക്കള്‍ ആലുവ ഗസ്റ്റ് ഹൗസില്‍ എത്തി. പി കെ കുഞ്ഞാലിക്കുട്ടി, കെ പി എ മജീദ്, പി എം എ സലാം, ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവരാണ് എത്തിയത്. 11 മണിക്ക് ആലുവ പാലസില്‍ ആണ് യോഗം.

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍ എന്നിവര്‍ കോണ്‍ഗ്രസില്‍ നിന്നും ചര്‍ച്ചയില്‍ പങ്കെടുക്കും. മൂന്നാം സീറ്റ് വേണമെന്ന കാര്യത്തില്‍ ലീഗ് ഉറച്ച് നില്‍ക്കുമെങ്കിലും രാജ്യസഭ സീറ്റ് നല്‍കി ലീഗിനെ അനുനയിപ്പിക്കാനാകും ചര്‍ച്ചയില്‍ കോണ്‍ഗ്രസ് ശ്രമിക്കുക