Kerala
വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് വിവാദം; സൂപ്രണ്ടിനെതിരെ ഗുരുതര ആരോപണവുമായി അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്
സൂപ്രണ്ട് ഗണേഷ് മോഹന്റെ നിര്‍ദേശപ്രകാരമാണ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയതെന്ന് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് അനില്‍ കുമാര്‍

കൊച്ചി | കളമശ്ശേരി മെഡിക്കല്‍ കോളജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ ഗുരുതര ആരോപണവുമായി സസ്‌പെന്‍ഷനിലായ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് അനില്‍ കുമാര്‍. സൂപ്രണ്ട് ഗണേഷ് മോഹന്റെ നിര്‍ദേശപ്രകാരമാണ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയതെന്ന് അനില്‍ കുമാര്‍ പറഞ്ഞു.
സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരം സര്‍ട്ടിഫിക്കറ്റ് വാങ്ങി നല്‍കുക മാത്രമാണ് താന്‍ ചെയ്തത്. ഗണേഷ് മോഹന്‍ നേരത്തെയും വ്യാജ രേഖകള്‍ തയ്യാറാക്കി നല്‍കിയിട്ടുണ്ട്. വിവാദമായപ്പോള്‍ തന്നെ ബലിയാടാക്കി രക്ഷപ്പെടാനാണ് ഗണേഷ് മോഹന്‍ ശ്രമിക്കുന്നതെന്നും അനില്‍ കുമാര്‍ പറഞ്ഞു.
എന്നാല്‍, ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് സൂപ്രണ്ട് ഗണേഷ് മോഹന്റെ പ്രതികരണം. ആരോപണത്തെ നിയമപരമായി നേരിടുമെന്ന് ഗണേഷ് മോഹന്‍ പറഞ്ഞു.