Connect with us

Kerala

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; വിഴിഞ്ഞം സംഘര്‍ഷം ചര്‍ച്ചയാകും

തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നിലപാടുകളും സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും

Published

|

Last Updated

തിരുവനന്തപുരം |  സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. വിഴിഞ്ഞം സംഘര്‍ഷവും സമരത്തോട് സ്വീകരിക്കേണ്ട നയസമീപനവും യോഗത്തില്‍ ചര്‍ച്ചയായേക്കും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘര്‍ഷവും മന്ത്രി വി അബ്ദുറഹ്മാനെതിരെ ലത്തീന്‍ അതിരൂപത വൈദികന്‍ തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ പരാമര്‍ശവും യോഗം വിശദമായി പരിഗണിച്ചേക്കും.

തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നിലപാടുകളും സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും.

 

Latest