Connect with us

Saudi Arabia

സഊദിയില്‍ തൊഴില്‍ നിയമങ്ങള്‍ പൂര്‍ണമായും പാലിക്കുന്ന കമ്പനികള്‍ക്ക് അതിവേഗത്തില്‍ വിസകള്‍ അനുവദിക്കും

താത്ക്കാലിക തൊഴില്‍ വിസകളില്‍ രാജ്യത്തെത്തുന്നവര്‍ക്ക് നിലവിലുള്ള ഇഖാമയും വര്‍ക്ക് പെര്‍മിറ്റും ആവശ്യമില്ല.

Published

|

Last Updated

റിയാദ് | സഊദിയില്‍ തൊഴില്‍ നിയമങ്ങള്‍ പൂര്‍ണമായും പാലിക്കുന്ന സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് അതിവേഗത്തില്‍ വിസകള്‍ ഖിവാ പ്ലാറ്റ്ഫോം വഴി അനുവദിക്കുമെന്നും ഇതിനായി മന്ത്രാലയത്തില്‍ നേരിട്ട് ഹാജരാവേണ്ടതില്ലെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം.

മൂന്ന് മാസം സൗദിയില്‍ താമസിച്ച് ജോലി ചെയ്യാന്‍ കഴിയുന്ന താത്ക്കാലിക തൊഴില്‍ വിസകളും മന്ത്രാലയം അനുവദിക്കും. താത്ക്കാലിക തൊഴില്‍ വിസകളില്‍ രാജ്യത്തെത്തുന്നവര്‍ക്ക് നിലവിലുള്ള ഇഖാമയും വര്‍ക്ക് പെര്‍മിറ്റും ആവശ്യമില്ലെന്നും ഇത്തരം വിസകള്‍ വഴി രാജ്യത്തേക്ക് പ്രവേശിക്കുന്നവര്‍ക്ക് അവരുടെ വിസാ കാലാവധി മൂന്നു മാസത്തേക്കു കൂടി ദീര്‍ഘിപ്പിക്കാന്‍ സാധിക്കുമെന്നും മന്ത്രാലയം അറിയിച്ചു

രാജ്യത്തെ ഡിജിറ്റല്‍ പരിവര്‍ത്തനം ശക്തമാക്കുന്ന പദ്ധതിയുടെ ഭാഗമായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പിലാക്കിയ മുഴുവന്‍ സേവനങ്ങളും ലഭ്യമാക്കുന്ന ‘ഖിവാ പ്ലാറ്റ്ഫോം’ 2022 ഏപ്രിലിലാണ് ആരംഭിച്ചത്. 920000105 എന്ന ടോള്‍ഫ്രീ നമ്പര്‍ വഴി ഖിവാ പ്ലാറ്റ്ഫോമുമായി ബന്ധപ്പെടാമെന്നും മന്ത്രാലയം വ്യക്തമാക്കി.