Connect with us

National

ജയിലില്‍ കെജ് രിവാളിനോട് തീവ്രവാദിയോടെന്ന പോലെയാണ് ഇടപെടുന്നതെന്ന് ഭഗവത് മന്‍ 

തിഹാര്‍ ജയിലില്‍ ഇരുവരും ഇന്റര്‍കോം വഴി 30 മിനുറ്റോളം സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി | ജയിലില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനോട് തീവ്രവാദിയെ പോലെയാണ് പെരുമാറുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മന്‍ പറഞ്ഞു. കൊടും ക്രിമിനലുകള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ പോലും തിഹാര്‍ ജയിലില്‍ അദ്ദേഹത്തിന് ലഭിക്കുന്നില്ലെന്നും മന്‍ തുറന്നടിച്ചു. ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന അരവിന്ദ് കെജ് രിവാളിനെ ഭഗവത് മന്‍ സന്ദര്‍ശിച്ചിരുന്നു.

തിഹാര്‍ ജയിലില്‍ ഇരുവരും ഇന്റര്‍കോം വഴി 30 മിനുറ്റോളം സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എഎപി അച്ചടക്കമുള്ള പാര്‍ട്ടിയാണെന്നും ഞങ്ങളെല്ലാവരും അദ്ദേഹത്തോടൊപ്പം നില്‍കുമെന്നും ഭഗവത് മന്‍ പറഞ്ഞു. ജൂണ്‍ നാലിന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോള്‍ എഎപി വലിയ രാഷ്ട്രീയ കക്ഷിയായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഇ ഡി അറസ്റ്റ് ചോദ്യം ചെയ്ത് കെജ് രിവാള്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹരജി ഏപ്രില്‍ 29 ലേക്ക് മാറ്റി. ഹരജി നേരത്തെ പരിഗണിക്കാന്‍ സിങ് വി അഭ്യര്‍ഥിച്ചെങ്കിലും കോടതി നിരസിക്കുകയായിരുന്നു. ഏപ്രില്‍ 24നകം കെജ് രിവാളിന്റെ ഹരജിയില്‍ മറുപടി നല്‍കാന്‍ ഇ ഡി ക്ക് സുപ്രീംകോടതി നോട്ടീസയച്ചു.

Latest