Connect with us

Kerala

ആംബുലന്‍സ് നിയന്ത്രണം നഷ്ടപ്പെട്ട് സ്‌കൂട്ടറിലിടിച്ച് യാത്രികന് പരുക്ക്

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് രോഗിയുമായി പോകുകയായിരുന്ന ആംബുലന്സിന്റെ ടയര്‍ അപ്രതീക്ഷിതമായി പൊട്ടിയതാണ് അപകടത്തിനിടയാക്കിയത്.

Published

|

Last Updated

തിരുവനന്തപുരം | നിയന്ത്രണം നഷ്ടപ്പെട്ട ആംബുലന്‍സ് സ്‌കൂട്ടറിലിടിച്ച് യാത്രികന് ഗുരുതര പരുക്ക് . തിരുവനന്തപുരം പള്ളിപ്പുറത്താണ് സംഭവം. അപകടത്തില്‍ മുരുക്കുംപുഴ സ്വദേശി പ്രസന്നകുമാറിനാണ് പരിക്കേറ്റത്. പള്ളിപ്പുറത്ത് ദേശീയപാത 66 ന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്താണ് ആംബുലന്‍സിന്റെ ടയര്‍ പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് രോഗിയുമായി പോകുകയായിരുന്ന ആംബുലന്‌സിന്റെ ടയര്‍ അപ്രതീക്ഷിതമായി പൊട്ടിയതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുകയും പിന്നാലെ എതിരെ വന്ന സ്‌കൂട്ടറില്‍ ചെന്ന് ഇടിക്കുകയുമായിരുന്നു.

ആംബുലസ് ഇടിച്ചു തെറിപ്പിച്ച പ്രസന്നന്‍ സമീപത്തെ ഓടയിലേക്ക് തെറിച്ച് വീണു.തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയും കൂടെയുള്ളവരും നിസാര പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

Latest