akg centre attack
എ കെ ജി സെന്റര്‍ ആക്രമണം: അടിയന്തര പ്രമേയവുമായി പ്രതിപക്ഷം
നാല് ദിവസമായിട്ടും പ്രതിയെ പിടിച്ചില്ല: പി സി വിഷ്ണുനാഥാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കുക
തിരുവനന്തപുരം | സി പി എം ആസ്ഥാനമായ എ കെ ജി സെന്റര്‍ ആക്രമണം നിയമസഭയില്‍ അടിയന്തര പ്രമയേവുമായി ഉന്നയിക്കാന്‍ പ്രതിപക്ഷ നീക്കം. ഇന്ന് നടക്കുന്ന സമ്മേളനത്തില്‍ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കും.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസ് ആക്രമിക്കപ്പെട്ടതില്‍ എതിര്‍ രാഷ്ട്രീയ കക്ഷി അടിയന്തര പ്രമേയവുമായി എത്തുന്നത് അപൂര്‍വ സംഭവമാണ്. സംഭവം നടന്ന് നാല് ദിവസമായിട്ടും പ്രതിയെ പിടികൂടാത്തതും എ കെ ജി സെന്റര്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെയു ഡി എഫ് ഓഫീസുകള്‍ ആക്രമിക്കപ്പെട്ടതും പ്രതിപക്ഷം ഉന്നയിക്കും.
ബോംബേറ് രാഷ്ട്രീയ നാടകമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ബോംബെറിലെ ഗൂഢാലോചന ഉള്‍പ്പെടെ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പി സി വിഷ്ണുനാഥ് എം എല്‍ എയാണ് നോട്ടീസ് നല്‍കിയത്.