Kerala
എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കോഴിക്കോട്- മുംബൈ പ്രതിദിന സര്‍വീസ് ഇന്ന് മുതല്‍
നേരിട്ടുള്ള സര്‍വീസ് ആയതിനാല്‍ രണ്ട് മണിക്കൂറില്‍ താഴെ മാത്രമാണ് യാത്രാ സമയം.
കോഴിക്കോട് | എയര്‍ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട് – മുംബൈ പ്രതിദിന വിമാന സര്‍വീസിന് ഇന്ന് തുടക്കമാകും. കോഴിക്കോട്ടു നിന്നു പുലര്‍ച്ചെ 1.10നും മുംബൈയില്‍ നിന്നു രാത്രി 10.50നുമാണ് സര്‍വീസുകള്‍. നേരിട്ടുള്ള സര്‍വീസ് ആയതിനാല്‍ രണ്ട് മണിക്കൂറില്‍ താഴെ മാത്രമാണ് യാത്രാ സമയം.
നിലവില്‍ കോഴിക്കോട്ടു നിന്നു ആഴ്ചയില്‍ 101 അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ നടത്തുന്നുണ്ട്. എയര്‍ലൈന്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസ് നടത്തുന്നതും കോഴിക്കോട്ടു നിന്നാണ്.







