Connect with us

Kerala

പോക്‌സോ കേസില്‍ നാളെ വിചാരണ തുടങ്ങാനിരിക്കെ പ്രതി ജീവനൊടുക്കിയ നിലയില്‍

തനിക്കെതിരേയുള്ള പോക്സോ പരാതി വ്യാജമാണെന്നും നിരവധി ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നും കുറിപ്പിലുണ്ട്

Published

|

Last Updated

പത്തനംതിട്ട |  പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ പന്നിവിഴ സ്വദേശി പുത്തന്‍വീട്ടില്‍ നാരായണന്‍കുട്ടി(72)യെയാണ് ബുധനാഴ്ച രാവിലെ വീടിന്റെ മുകള്‍നിലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കേസില്‍ വ്യാഴാഴ്ച വിചാരണ തുടങ്ങാനിരിക്കെയാണ് മരണം. നാരായണന്‍കുട്ടി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്.തനിക്കെതിരേയുള്ള പോക്സോ പരാതി വ്യാജമാണെന്നും നിരവധി ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നും കുറിപ്പിലുണ്ട്

2021ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വ്യാഴാഴ്ച അടൂര്‍ അതിവേഗ കോടതിയില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് മരണം. 2019ലെ തിരുവോണനാളിലാണ് പോക്സോ കേസിനാസ്പദമായ സംഭവം. ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ കടന്നുപിടിച്ചെന്നായിരുന്നു ആരോപണം. എന്നാല്‍ 2021 ഒക്ടോബറിലാണ് കുട്ടിയുടെ അച്ഛന്‍ ഇതുസംബന്ധിച്ച് ചൈല്‍ഡ് ലൈനിലും പോലീസിലും പരാതി നല്‍കുന്നത്. പെണ്‍കുട്ടിയുടെ അമ്മയാണ് കേസിലെ രണ്ടാം പ്രതി. വിവരമറിഞ്ഞിട്ടും ഇതെല്ലാം മറച്ചുവെച്ചെന്നാണ് അമ്മയ്ക്കെതിരെ ചുമത്തിയ കുറ്റം. മുന്‍വൈരാഗ്യത്തിന്റെ പേരില്‍ ഭര്‍ത്താവ് മകളെ ഉപയോഗിച്ച് കേസില്‍ പെടുത്തകയായിരുന്നുവെന്നാണ് അമ്മ പറയുന്നത്

---- facebook comment plugin here -----

Latest