Connect with us

Kerala

ചെങ്കുളം ഡാമില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

വടംവലി, വോളിബോള്‍ താരമായ ജിമ്മി ആണ് മരിച്ചത്.

Published

|

Last Updated

ഇടുക്കി|ചെങ്കുളം ഡാമില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ജില്ലയിലെ വടംവലി, വോളിബോള്‍ താരമായ ചെങ്കുളം നാലാനിക്കല്‍ ജിമ്മി (33) ആണ് മരിച്ചത്. ജിമ്മിയും സുഹൃത്തുക്കളും ചേര്‍ന്ന് ഡാമില്‍ വലകെട്ടി മീന്‍ പിടിക്കുകയായിരുന്നു. ഇതിനിടെ കുളിക്കുന്നതിനുവേണ്ടി ജിമ്മി വെള്ളത്തില്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

എന്നാല്‍ സുഹൃത്തുക്കള്‍ കരയില്‍ ഏറെനേരം കാത്തുനിന്നെങ്കിലും ജിമ്മിയെ കാണാനായില്ല. തുടര്‍ന്ന് ഡാമില്‍ മീന്‍ പിടിക്കുകയായിരുന്ന മറ്റു ആളുകളുമായി ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ജിമ്മിയെ അബോധാവസ്ഥയില്‍ വെള്ളത്തില്‍ കണ്ടെത്തിയത്.

ഉടന്‍ ആനച്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും. സംസ്‌കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് തോക്കുപാറ സെന്റ് ജോര്‍ജ്ജ് യാക്കോബായ പള്ളിയില്‍.

 

 

 

Latest