Connect with us

International

ടുണിഷ്യയില്‍ അഭയാര്‍ഥി ബോട്ടുകള്‍ മുങ്ങി 29 മരണം

ആഫ്രിക്കയില്‍ നിന്നും മെഡിറ്റനേറിയന്‍ കടല്‍ കടന്ന് ഇറ്റലിയിലേക്ക് കുടിയേറാന്‍ ശ്രമിച്ചവര്‍ സഞ്ചരിച്ച രണ്ട് ബോട്ടുകളാണ് അപകടത്തില്‍പ്പെട്ടത്.

Published

|

Last Updated

ടുണിസ്  | ടുണിഷ്യയിലെ മാദിയ തീരത്തിന് സമീപം അഭയാര്‍ഥി ബോട്ടുകള്‍ മുങ്ങി 29 പേര്‍ മരിച്ചു. അഞ്ച് പേരെ രക്ഷപ്പെടുത്തി.ആഫ്രിക്കയില്‍ നിന്നും മെഡിറ്റനേറിയന്‍ കടല്‍ കടന്ന് ഇറ്റലിയിലേക്ക് കുടിയേറാന്‍ ശ്രമിച്ചവര്‍ സഞ്ചരിച്ച രണ്ട് ബോട്ടുകളാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് ടുണിഷ്യന്‍ അധികൃതര്‍ ബോട്ടുകള്‍ കണ്ടെത്തിയത്. ഒരു ബോട്ടില്‍ നിന്ന് 19 മൃതദേഹങ്ങളും മറ്റൊന്നില്‍ നിന്ന് 10 മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്.

24 മണിക്കൂറിനിടെ ഇറ്റാലിയന്‍ ദ്വീപായ ലംപെദുസയില്‍ 2,000 അഭയാര്‍ഥികളാണ് എത്തിയത്. കഴിഞ്ഞ നാല് ദിവസത്തിനിടെ 80 അഭയാര്‍ഥി ബോട്ടുകള്‍ തടഞ്ഞതായും 3,000 പേരെ കസ്റ്റഡിയിലെടുത്തതായും ഇറ്റലി വ്യക്തമാക്കി.