Connect with us

International

ബാഴ്‌സലോണയില്‍ ഇനി മെസിയില്ല

Published

|

Last Updated

മാഡ്രിഡ് |  അര്‍ജന്റീനന്‍ ഇതിഹാസം ലേണല്‍ മെസി ബാഴ്‌സലോണ വിട്ടു. ബാഴ്‌സലോണ ക്ലബ്ബ് അധികൃതരും മെസിയും തമ്മിലുള്ള കരാര്‍ ഇന്ന് പുതുക്കിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ബാഴ്‌സലോണ ക്ലബ്ബ് തന്നെ അടുത്ത സീസണില്‍ മെസി തങ്ങള്‍ക്കൊപ്പുമുണ്ടാകില്ലെന്ന് ഔദ്യോഗികമായി അറിയിച്ചതോടെ ആരാധകരുടെ അവസാന പ്രതീക്ഷയും അസ്ഥമിക്കുകയായിരുന്നു. മെസിയുടെ സംഭാവനക്ക് ഹൃദയത്തില്‍ നിന്നും നന്ദി അറിയിക്കുന്നതായി ക്ലബ്ബ് അധികൃതര്‍ അറിയിച്ചു.

തന്റെ കരിയറില്‍ ഇതുവരെ ബാഴ്‌സലോണയല്ലാതെ മറ്റൊരു ക്ലബ്ബില്‍ മെസി കളിച്ചിട്ടില്ല. മെസിയെ സംബന്ധിച്ചിടത്തോളം ഏറെ വൈകാരികമുള്ള ക്ലബ്ബായിരുന്നു ബാഴ്‌സലോണ. തന്റെ കൗമാരത്തില്‍ ബാഴ്‌സലോണയിലെത്തിയ അദ്ദേഹം 16-ാം വയസിലാണ് ബാഴ്‌സ ജൂനിയര്‍ ടീമിനായി അരങ്ങേറ്റും കുറിച്ചത്. പിന്നീട് പതിറ്റാണ്ടുകളോളം ബാഴ്‌സ പേരിനൊപ്പം ചേര്‍ത്തുവെച്ചതായിരുന്നു മെസി എന്ന നാമവും. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയില്‍ ബാഴ്‌സ നേടിയ കിരീടങ്ങളിലെല്ലാം മെസിയുടെ പാദമുദ്ര പതിഞ്ഞിരുന്നു.

ഇപ്പോള്‍ 35 എത്തിയിരിക്കുന്ന താരം ഇനി ഏത് ക്ലബ്ബിലേക്ക് പോകുമെന്ന ആകാംശയിലാണ് ഫുട്‌ബോള്‍ ലോകം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗായ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും ഇറ്റാലിയന്‍ ക്ലബ്ബായ പി എസ് ജിയില്‍ നിന്നും മെസിക്ക് ഓഫറുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതുവരെ ഒരു പ്രതികരണവും താരത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.